പിറന്നാൾ/ൽ പേടി
ഇതെന്റെ ജീവിതം
കിതച്ചോടി വിയർത്തുകുളിച് വിജയത്തിലെത്തുന്നതിലുമെനിക്കിഷ്ടം
യാത്രയിലുടനീളമുള്ള കാഴ്ചകളാണ്.. അനുഭവങ്ങളാണ്..
അതുതരുന്ന വേദനകൾ നാളെയ്ക്കുള്ള സാധകങ്ങളാണ്...
സ്വരശുദ്ധിയുണ്ടാവാൻ...പരിശുദ്ധമായ സ്വരങ്ങൾ പാടികഴിഞ്ഞു
സാഹിത്യം പാടുമ്പോൾ, രൂപഭംഗിൽ മയങ്ങി വീണ്
തലയടിച്ചു രക്തം കട്ട പിടിച്ച അകാലമൃത്യു സംഭവിക്കാതിരിക്കാൻ ....
എല്ലാം മനസിലേക്കാവാഹിക്കണം
ഇനിയും പാകം വരാത്ത മനസിന്റെ വിശപ്പകറ്റിയില്ലെങ്കിൽ
പോഷകാഹാര കുറവിനാൽ വിജയത്തിൽ പോയി പിറവിയെടുക്കുന്ന മുൻപ്
അലസിപോകാം
ഇനി പിറന്നാൽത്തന്നെ..
...ചാവുപിള്ളയാവാം...മന്ദമുഭിയാവാം...
അന്ധനും...ബധിരനും...മൂകനുമാകാം...
ശേരിയല്ലേ ?
പേടിയാകുന്നു ഈ ഭയങ്കര ലോകത്തിലേക്ക് പിറന്നു വീഴാൻ...
ഒത്തിരി ഒത്തിരി ഒത്തിരിഭയത്തോടെ എന്റെ
സ്വന്തം വിജയത്തിന്റെ ഭ്രൂണം
(കൈയയപ്പ്)
ജിൻസി പി പി